Advertisement

ശബരിമലയില്‍ സമരം നടത്തിയത് ജാതിമേധാവിത്വമുള്ളവരെന്ന് മുഖ്യമന്ത്രി

January 20, 2019
Google News 0 minutes Read
pinarayi-vijayan

യുവതികള്‍ കയറുന്നതിനെതിരെ ശബരിമലയില്‍ സമരം നടത്തിയത് ജാതിമേധാവിത്വമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം വിജയിച്ചില്ലെന്ന് ബി.ജെ.പി. തന്നെ സമ്മതിച്ചിരിക്കുകയാണ്. വിശ്വാസികളെ ഒരുമിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്നും പിണറായി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ നീക്കം പണ്ടും സമൂഹത്തില്‍ ഉണ്ടായിരുന്നു. ബ്രാഹ്മണരുടെ കൂട്ടത്തിലാണ് സ്ത്രീകള്‍ക്ക് ഏറ്റവുമധികം പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. പുരുഷന് തുല്യമായി തന്നെ സ്ത്രീയ്ക്കും അധികാരം നേടാന്‍ കഴിഞ്ഞത് സമൂഹത്തിന്റെ കരുത്തായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here