Advertisement

കൊച്ചിയിൽ ബിഷപ്പ്‌ ഹൗസിന് മുമ്പിൽ സിനഡ് സർക്കുലർ കത്തിച്ച് പ്രതിഷേധം

January 20, 2019
Google News 0 minutes Read

കൊച്ചിയിൽ ബിഷപ്പ്‌ ഹൗസിന് മുമ്പിൽ സിനഡ് സർക്കുലർ കത്തിച്ച് പ്രതിഷേധം. കേരള കത്തോലിക്കാ നവീകരണ സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധം തടയാൻ ചിലർ ശ്രമിച്ചത് തർക്കത്തിനിടയാക്കി. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന് സിനഡ് വിലക്കേര്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിന്റെ പശ്ചാത്തലത്തില്‍ വൈദികരും മറ്റും അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും അഭിമുഖങ്ങള്‍  നല്‍കരുതെന്നും സിനഡില്‍   നേരത്തെ തീരുമാനമെടുത്തിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here