Advertisement

അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം; 126 സൈനികര്‍ കൊല്ലപ്പെട്ടു

January 21, 2019
Google News 0 minutes Read

അഫ്ഗാനിസ്ഥാനില്‍ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം. സൈനിക കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്‌ഫോടന വിവരം സ്ഥിരീകരിച്ചു. അഫിഗാനിലെ വാര്‍ഡാക്ക് പ്രവിശ്യയിലെ മൈദന്‍സഹറിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഏറെപ്പേരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here