Advertisement

ശിവകുമാര സ്വാമി സമാധിയായി

January 21, 2019
Google News 0 minutes Read

കര്‍ണാടകയിലെ ലിംഗായത്ത് ആത്മീയാചര്യനും സിദ്ധ ഗംഗ മഠാധിപതിയുമായ ശിവകുമാര സ്വമി (111) സമാധിയായി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ശിവകുമാര്‍ സ്വാമിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കര്‍ണാടക സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഖാചരണവും നാളെ സംസ്ഥാനവ്യാപക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്‌ക്കാര ചടങ്ങുകള്‍ നാളെ വൈകീട്ട് 4.30 ന് ഒദ്യോഗിക ബഹുമതികളോടെ നടക്കും. ശിവകുമാരസ്വാമി നേതൃത്വം നല്‍കുന്ന എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ നൂറിലധികം വിദ്യാഭ്യാസസ്ഥാപനങ്ങളാണ് കര്‍ണ്ണാടകയിലുള്ളത്. 2015 ല്‍ രാജ്യം പദ്മഭൂഷണ്‍ പുരസ്‌ക്കാരം നല്‍കി സ്വാമിയെ ആദരിച്ചിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here