Advertisement

ഓപ്പറേഷന്‍ തണ്ടര്‍; പൊലീസ് സ്റ്റേഷനുകളില്‍ വ്യാപക ക്രമക്കേട്

January 22, 2019
Google News 1 minute Read

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ വ്യാപക ക്രമക്കേട്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എറണാകുളത്ത് 6 സ്റ്റേഷനുകളിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി. പല സ്റ്റേഷനുകളിൽ നിന്നും രേഖകളില്ലാത്ത പണവും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. ചിലയിടങ്ങളിൽ കേസ് രജിസ്റ്ററിലും എഫ്ഐആറിലും തിരിമറി നടന്നതായും കണ്ടെത്തി. പിടിച്ചെടുത്ത വാഹനങ്ങൾ പണം വാങ്ങി കേസെടുക്കാതെ വിട്ടയച്ചതായും വിജിലൻസ് കണ്ടെത്തി. അമ്പതിലധികം പൊലീസ് സ്റ്റേഷനുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

Read Also: വീല്‍ ചെയറിലിരുന്ന് നാദിയ മോഹന്‍ലാലിനോട്, ‘എന്നാല്‍ എന്നോട് പറ ഐ ലവ് യൂ’ (വീഡിയോ)

കരുനാഗപ്പള്ളി സ്റ്റേഷനില്‍ 80,000 രൂപയുടെ കുറവ് കണ്ടെത്തി. പയ്യോളിയില്‍ 57,740 രൂപയുടെ കുറവുണ്ട്. ബേക്കല്‍ സ്റ്റേഷനില്‍ നിന്ന് കണക്കില്‍പ്പെടാത്ത 12.7 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ചില സ്റ്റേഷനുകളില്‍ നിന്ന് അനധികൃതമായി വാഹനം പിടിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. പരാതിക്കാര്‍ക്ക് രസീത് നല്‍കാത്ത സ്റ്റേഷനുകളും ഉണ്ട്. സ്റ്റേഷനുകളില്‍ പരിശോധന തുടരുമെന്ന് വിജിലന്‍സ് മേധാവി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here