Advertisement

ഷുക്കൂർ കൊലക്കേസ്; പി ജയരാജനെതിരെ കൊലക്കുറ്റം

February 11, 2019
Google News 1 minute Read

ഷുക്കൂർ കൊലക്കേസിൽ പി ജയരാജനെതിരെ കൊലക്കുറ്റം. തലശ്ശേരി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സെക്ഷൻ 302, 102ബി പ്രകാരമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണു തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷറർ അരിയിൽ അബ്ദുൽ ഷുക്കൂർ (21) കണ്ണപുരം കീഴറയിൽ കൊല്ലപ്പെട്ടത്. 2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷം തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്‍റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സക്കറിയയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

Read More : പി.ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ജയരാജന്റെ വാഹനം ആക്രമിച്ച സംഘത്തിൽ ഷുക്കൂർ ഉണ്ടായിരുന്നതായി സിപിഎം പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത് തെറ്റായ പ്രചരണമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കേസിൽ ഇതുവരെ അറസ്റ്റിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്.

Read More : ഷുക്കൂർ വധം: ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ അനാവശ്യമെന്ന് സുപ്രിം കോടതി

ഷുക്കൂറിനെ കൊലപ്പെടുത്തിയ സംഘത്തിൽ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കളും ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഷുക്കൂറിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് സിപിഎം ഭാരവാഹികൾക്കെതിരായ കേസ്.

സംഭവത്തില്‍ പോലീസും സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഷുക്കൂറിന്റെ മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമര്‍പ്പിച്ചിരുന്നു. അതിന് ശേഷ മാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here