Advertisement

യാത്രക്കാരുടെ മൂക്കില്‍ നിന്ന് ചോര; വിമാനം തിരിച്ചിറക്കി

February 11, 2019
Google News 1 minute Read

വിമാനത്തിനകത്ത് മര്‍ദവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്-കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നാലു യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം വന്നു. മറ്റു ചിലര്‍ക്ക് കടുത്ത ചെവിവേദന അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് പുറപ്പെട്ട വിമാനം തിരിച്ചിറക്കിയത്. നാലുപേരെയും വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിച്ചു. പ്രശ്‌നം പരിഹരിച്ച ശേഷം വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തിലെത്തി.

ഐഎക്‌സ് 350 നമ്പര്‍ വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് വൈകാതെയാണ് പ്രശ്‌നമുണ്ടായത്. അതേ വിമാനത്താവളത്തില്‍ തന്നെ
വിമാനം തിരിച്ചിറക്കി. യാത്രക്കാരെ മെഡിക്കല്‍ ഏരിയയിലേക്ക് മാറ്റി പരിശോധിച്ച് അപകടാവസ്ഥയില്ലെന്ന് ഉറപ്പാക്കി.

Read More:വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ പിടികൂടി

വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്തു. മൂന്നു കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിങ് 7378 വിഭാഗത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. എയര്‍ക്രാഫ്റ്റ് പ്രഷറൈസേഷന്‍ പ്രശ്‌നം മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്പ്രസ് അറിയിച്ചു.

Read More:ലാന്‍ഡിങ്ങിനിടെ റണ്‍വേയിലിടിച്ച് വിമാനം പൊങ്ങിപ്പറന്നു(വീഡിയോ)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here