Advertisement

‘ഗാഡ്ജെറ്റ് അഡിക്ഷൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ’; നിർദ്ദേശങ്ങളുമായി പൊലീസ്

May 20, 2022
Google News 2 minutes Read

മൊബൈൽ ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്‌ഷൻ. മനസ്സിൽ നിന്ന് വിട്ടുപോകാത്ത ‘ഒബ്സഷനായി’ ഗാഡ്ജറ്റുകൾ മാറുന്നതാണ് ഇവയ്ക്ക് കാരണം. കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച് ആൺകുട്ടികളിൽ ആണ് അഡിക്ഷൻ കൂടുതൽ കാണാറ്. വർധിച്ചു വരുന്ന ഗാഡ്ജെറ്റ് അഡിക്ഷനെ നിയന്ത്രിക്കാൻ നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് കേരള പൊലിസ്.

പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ;
ജോലിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന തരം അനാവശ്യമായ ആപ്പുകൾ /ചാനലുകൾ അൺ ഇൻസ്റ്റാൾ / ബ്ലോക്ക് ചെയ്യുക. നിങ്ങൾക്ക് ഉപയോഗശൂന്യമായി തോന്നുന്ന ഗ്രൂപ്പുകളിൽ നിന്നും പുറത്തുകടക്കുക. അനാവശ്യമായ ആശയവിനിമയം തടയുക. കാര്യക്ഷമത വർധിപ്പിക്കുന്ന ആപ്പുകൾ ഉപയോഗിക്കുക. ഓരോ പ്രവർത്തിക്കും കൃത്യമായ സമയം നിശ്ചയിക്കുക. അത് വിനോദം ആയാലും ജോലി സംബന്ധമായാലും. ഉറക്കത്തിന് മുമ്പും അതിരാവിലെയും ഗാഡ്ജറ്റ് ഉപയോഗം നിയന്ത്രിക്കുക.

നടക്കാൻ പോവുക, വ്യായാമം ചെയ്യുക, പൂന്തോട്ട പരിപാലനം പോലുള്ള പ്രവർത്തനങ്ങളിലും ഏർപ്പെടുക. നിങ്ങളുടെ ഫോണിലെ അറിയിപ്പുകൾ [നോട്ടിഫിക്കേഷൻ] ഓഫ് ആക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക, ജോലി ഒഴികെയുള്ള സമയം ഗാർഡ് ഉപയോഗങ്ങളിൽ നിന്ന് 14 ദിവസത്തേക്ക് മാറിനിൽക്കുക. അതിനുശേഷം ഉപയോഗം ക്രമീകരിക്കുകയും ചെയ്യുക. ഗാഡ്ജെറ്റ് ആസക്തിയിൽ നിന്നും മുക്തി നേടുവാൻ കൂടുതൽ വിവരങ്ങൾക്കായി https://www.bodhini.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Story Highlights: gadget addiction police with instructions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here