Advertisement

മാനസികസമ്മര്‍ദ്ദം കുറയ്ക്കാം ചിട്ടയായ ഭക്ഷണത്തിലൂടെ …

June 21, 2022
Google News 1 minute Read

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മാനസിക സമ്മര്‍ദ്ദം . പ്രായഭേദമന്യേ ഇക്കാലത്ത് മാനസിക സമ്മര്‍ദ്ദം മിക്കവരിലും കണ്ടുവരാറുണ്ടെന്നാണ് മാനസിക ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശരിരത്തിനെന്ന പോലെ മനസിനും വേണം ആരോഗ്യം. ആരോഗ്യം ഉള്ള മനസുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാകൂ. മാറിമാറി വരുന്ന ജീവിതശൈലികളും ജോലിഭാരവും കുടുംബപ്രശ്‌നങ്ങളുമെല്ലാം ഇന്ന് മനുഷ്യനെ ടെന്‍ഷനിലേക്കും സ്‌ട്രെസിലേക്കുമെല്ലാം നയിക്കുന്നു. എന്നാല്‍ ഒരു പരിധിവരെ മനസിന്റെ ആരോഗ്യം ഭക്ഷണത്തിലൂടെ ക്രമപ്പെടുത്താന്‍ സാധിക്കും. അത്തരം ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

മത്സ്യം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. സാല്‍മണ്‍, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 എന്ന ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരം മീനുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുമ്പോള്‍ ഉത്കണ്ഠ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാനാകും.

ഓട്‌സും മനസിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇവ മസ്തിഷ്‌കത്തിലെ മാനസീക സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സഹായിക്കുന്ന സെറോടോണിന്റെ ഉത്പാദനത്തെ മെച്ചപ്പെടുത്തുന്നു. ചീരയിലയും മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചീരയിലയില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദം മൂലം നഷ്ടപ്പെടുന്ന ശാന്തതയെ വീണ്ടെടുക്കാന്‍ ചീരയിലയിലെ മഗ്നീഷ്യം സഹായിക്കുന്നു. ടെന്‍ഷന്‍ അധികമുള്ള സമയത്ത് മധുര കിഴങ്ങ് കഴിക്കുന്നതും നല്ലതാണ്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഫോളേറ്റ് എന്ന വിറ്റാമിന്‍ ബി ധാരാളമായി അടങ്ങിയ വെണ്ടയ്ക്കയും മാനസിക ആരോഗ്യത്തിന് ഉത്തമമാണ്. വെണ്ടയ്ക്കയിലെ ഈ ഘടകം സന്തോഷമുണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഡോപാമൈന്റെ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മനസിന് സന്തോഷം ഉണ്ടാകുന്നതുകൊണ്ടുതന്നെ സമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നു. ഇവയെല്ലാം നിത്യേനയുള്ള ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാല്‍ ഒരു പരിധി വരെ മനസിനെ അലട്ടുന്ന ടെന്‍ഷനും സ്ട്രെസിനുമെല്ലാം പരിഹാരം കാണാന്‍ സാധിക്കും.

Story Highlights: mental health and food

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here