Advertisement

സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹർജി; ഓൺലൈൻ സിറ്റിങ്ങിൽ മാധ്യമങ്ങൾക്ക് വിലക്ക്

May 19, 2021
Google News 1 minute Read

സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സിറ്റിങ്ങില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ മാധ്യമങ്ങളെ അനുവദിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോഴും മാധ്യമങ്ങളെ ഓൺലൈൻ സിറ്റിംഗിൽ അനുവദിച്ചിരുന്നില്ല. തുടർന്ന് ഉച്ചയ്ക്ക് കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴും മാധ്യമങ്ങളെ അനുവദിച്ചില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മാധ്യമങ്ങളെ അനുവദിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയതായി അറിയിപ്പ് ലഭിച്ചത്.

അതേസമയം, 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചു.

Story Highlights: Swearing in ceremony Media banned from online sitting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here