വേനലിനെ തോൽപ്പിക്കാം, ആരോഗ്യം സംരക്ഷിക്കാം
ബാല്യത്തിലെ വേനൽ കാലങ്ങൾ വേനൽ അവധിയുടെയും, കൂട്ടുകാരൊത്തുള്ള കളികളുടെയുമൊക്കെ ആയിരുന്നു. ഒന്നിനെ കുറിച്ചും ചിന്ത ഇല്ലാതെ, വെയിലിനെയും, ചൂടിനേയും വകവയ്ക്കാതെ നമ്മൾ ഉല്ലസിച്ച് നടന്നിരുന്നു. എന്നാൽ മുതിർന്നപ്പോൾ വേനൽ കാലങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളും സൗന്ദര്യ പ്രശ്‌നങ്ങളും നമ്മെ അലട്ടാൻ തുടങ്ങി. ഈ വേനൽ കാലത്ത് എങ്ങനെ ആരോഗ്യവും സൗന്ദര്യവും കാത്ത് സൂക്ഷിക്കാം ?? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നാല് കാര്യങ്ങൾ
വൃത്തിയുള്ള ശരീരം
ദിവസേനയുള്ള കുളി ശീലം ആക്കുക. ദിവസേന രണ്ടു വട്ടം കുളിക്കുക. കുളിക്കുന്ന വെള്ളത്തിൽ ഗ്രീൻ ടീ ബാഗോ, നാരങ്ങയോ, തേനോ ചേർക്കുന്നത് നന്നായിരിക്കും. വസ്ത്രം ദിവസവും മാറ്റുക. കഴുകി വൃത്തിയാക്കിയ വസ്ത്രം മാത്രം ഉപയോഗിക്കുക. കിടക്കവിരി ആഴ്ച്ചയിൽ ഒരു ദിവസം മാറ്റാൻ ശ്രദ്ധിക്കുക.
നീളൻ നഖങ്ങൾ പെൺകുട്ടികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണെങ്കിലും, ചൂടു കാലത്ത് ഇവ വേണ്ടേ വേണ്ട. അഴുക്കും പൊടിയും നഖങ്ങളിൽ പറ്റുകയും, ബാക്ടീരിയയും മറ്റ് അണുക്കളും നമ്മൾ കഴിക്കുന്ന ആഹാരത്തിലൂടെ വയറിൽ എത്തുകയും എളുപ്പത്തിൽ അസുഖം വരാൻ ഇത് കാരണമാവുകയും ചെയ്യുന്നു. കൂടാതെ തലമുടി ദിവസവും ചീകി വൃത്തിയായ് വയ്ക്കുക
ചർമ്മ സംരക്ഷണം
ദിവസത്തിൽ 2 വട്ടം മുഖം ഫേസ് വാഷ് ഉപയോഗിച്ച് കഴുകുക. സൺസ്‌ക്രീൻ പുരട്ടാതെ പുറത്തിറങ്ങരുത്. കുറഞ്ഞത് എസ്പിഎഫ് 30 എങ്കിലും അടങ്ങിയട്ടുള്ള സൺസ്‌ക്രീനാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുക. പുറത്ത് പോയ് വന്ന ശേഷവും മുഖം വൃത്തിയായ് കഴുകുക. ആഴ്ച്ചയിൽ ഒരുവട്ടം മുഖം സ്‌ക്രബ് ചെയ്യുക. ചർമ്മ സ്വഭാവത്തിനനുസരിച്ചുള്ള ഫേസ്പാക്ക് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
നിർജലീകരണം തടയുക
തലവേദന, തലകറക്കം, കുറഞ്ഞ രക്തസമ്മർദ്ദം, ഇടുമിച്ച മുഖം, കണ്ണുകളിൽ ഭാരം അനുഭവപ്പെടുക, വായ വരളുക, തൊലി വരളുക, മൂത്രത്തിന്റെ അളവ് നന്നേ കുറവാകുക, മൂത്രം നല്ല മഞ്ഞ നിറത്തിൽ പോകുക, ചിലപ്പോൾ മൂത്രം ഒട്ടും തന്നെ പോകാതിരിക്കുക, വിയർക്കാതിരിക്കുക, ഒരു പക്ഷെ അബോധാവസ്ഥയിലാകുക, ഇതൊക്കെയാണ് പ്രകടമാകുന്ന ലക്ഷണങ്ങൾ. ധാരാളം വെള്ളം കുടിക്കുക എന്നതാണ് നിർജലീകരണം തടയാനുള്ള ഏക മാർഗ്ഗം.
എന്ത് കഴിക്കണം
സാലഡുകൾ, ജ്യൂസ്, പഴങ്ങൾ, മോര്, ഇളനീർ, ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കുറഞ്ഞത് ഒന്നര ലിറ്റർ
വെള്ളമെങ്കിലും കുടിക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here