ഇർഫാൻ ഖാൻ ചിത്രം മദാരി ഉടൻ
പികുവിനും തൽവാറിനും ശേഷം ഇർഫാൻ ഖാന്റെ പുതിയ ചിത്രം മദാരി ഉടൻ തീയറ്ററുകളിലെത്തും. നിഷികാന്ത് കമ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രം തീവ്രമായ അച്ഛൻ മകൻ ബന്ധത്തിന്റെ കഥപറയുന്നു. നിരവധി യഥാർത്ഥ ജീവിതങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ഹിന്ദിപതിപ്പിനു ശേഷം നിഷികാന്ത് ഒരുക്കുന്ന ചിത്രംകൂടിയാണ് മദാരി.
2012 ൽ മുബൈൽ മെട്രോ ബ്രിഡ്ജ് തകർന്ന് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തെ ആധാരമാക്കിയാണ് മദാരിയുടെ കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അഭ്യൂഹങ്ങൾ ഇതിനോടകം തന്നെ വന്നു കഴിഞ്ഞെങ്കിലും മദാരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ ജീവിതമാണ് മദാരിയിൽ പ്രതിപാദ്യം എന്നും വാർത്തകളുണ്ട്. ചിത്രത്തിന്റെ ട്രെയിലർ അടുത്ത ആഴ്ച പുറത്തിറങ്ങും. മദാരിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇർഫാൻ ഖാൻ തന്റെ റ്റ്വിറ്ററിൽ നൽകിയിരുന്നു.
#MadaariPoster is out now! Share it with your friends. #Madaari @irrfan_k pic.twitter.com/qZYstpDFgj
— Madaari The Film (@madaariofficial) May 9, 2016
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here