Advertisement

മന്ത്രി തോമസ് ഐസക്കിന്റെ സ്റ്റാഫ്‌അംഗം അഡ്വ.എം.എ. അനസ് അന്തരിച്ചു

August 15, 2016
Google News 1 minute Read

ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഡ്വ.എം.എ അനസ് അന്തരിച്ചു. കോട്ടയം പനമറ്റത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃത ദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ . കാഞ്ഞിരപ്പള്ളിയിൽ അഭിഭാഷകനായിരുന്ന അനസ് കഴിഞ്ഞ ഇടതു മന്ത്രി സഭാ കാലയളവിലും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷനിലും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി പി എമ്മിന് വേണ്ടി നിർണായകമായ മുന്നൊരുക്കം നടത്തിയ എ കെ ജി സെന്റർ കോർ ടീമിൽ അനസും ഉണ്ടായിരുന്നു.

തിരുവനന്തപുരം ലോ അക്കാദമിയിൽ 1998-2001 ബാച്ചിൽ ആണ് അഡ്വ.എം.എ അനസ് നിയമ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here