സിവിൽ സർവ്വീസ് പരീക്ഷ ഫോമിൽ ഭിന്നലിംഗക്കാർക്കാരെയും ഉൾപ്പെടുത്തണമെന്ന് ഡെൽഹി ഹൈക്കോടതി

സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷയുടെ അപേക്ഷാ ഫോമിൽ ഭിന്നലിംഗക്കാരെ പ്രത്യേകമായി ഉൾപ്പെടുത്തണമെന്ന് യു പി എസ്‌ സി യോട് ഡെൽഹി ഹൈക്കോടതി. അഭിഭാഷകനായ ജംഷദ് അൻസാരിയുടെ പൊതു താൽപര്യ ഹരജി പരിഗണിക്കവെയാണ് നിർദ്ദേശം.

സിവിൽ സർവ്വീസ് വിഭാഗക്കാരെ പ്രത്യേകമായി ഉൾപ്പെടുത്താനാവില്ലെന്ന് കഴിഞ്ഞ വർഷം വാദം കേൾക്കുന്നതിനിടെ യു പി എസ്‌ സി കോടതിയെ അറിയിച്ചിരുന്നു. ഭിന്നലിംഗക്കാരെ സുപ്രീം കോടതി വ്യക്തമായി നിർവ്വചിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യു പി എസ്‌ സി യുടെ നിലപാട്.

ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട 2014 ഏപ്രിൽ 15 ലെ വിധിയിൽ സ്വവർഗ്ഗാനുരാഗികൾ, ഭിന്നലിംഗർ, എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ വ്യക്തതയ്ക്കായി സുപ്രീം കോടതിയ്ക്കായി മുമ്പാകെ അപേക്ഷ നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top