ലക്ഷ്മിയ്ക്ക് ദയനീയ മരണം ; തെരുവ് നായ കൊലയാളികൾ ആകുന്നു

കഴിഞ്ഞ ഞായറാഴ്ച തെരുവുനായയുടെ കടിയേറ്റ തമിഴ്‌നാട് സ്വദേശിനി ലക്ഷമി മരിച്ചു. കോഴിക്കോട് കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ വളവിൽ വച്ചായിരുന്നു കടിയേറ്റത്.
തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ലക്ഷ്‌മി. പേവിഷമാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
ജോലിക്കായാണ് ലക്ഷമി കുടുംബസമേതം കോഴിക്കോട് എത്തിയത്. ഭര്‍ത്താവും ആറ് മക്കളും ലക്ഷമിക്കൊപ്പം ജോലിക്കായി കേരളത്തില്‍ എത്തിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News