Advertisement

ഉറാനിൽ കണ്ട തോക്കുധാരിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

September 23, 2016
Google News 1 minute Read

മുംബെയിൽനിന്ന് 47 കിലോമീറ്റർ അകലെ ഉറാനിൽ വിദ്യാർത്ഥികൾ കണ്ടുവെന്ന് പറയുന്ന തോക്കുധാരിയുടെ രേഖാ ചിത്രം പുറത്തുവിട്ടു.

സംഭവത്തെ തുടർന്ന് മുംബൈ നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ദേശീയ സുരക്ഷാ ഏജൻസിയെ നഗരത്തിൽ വിന്.യസിപ്പിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയ തെരച്ചിലുകളിൽ ാരെയും ഖണ്ടെത്താനായില്ല.

Read More : മുംബെയിൽ ദേശീയ സുരക്ഷാ സേന ഇറങ്ങി

ദിവസങ്ങൾക്കു മുമ്പ് കാശ്മീരിലെ ഉറി സൈനിക ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. മുംബൈ, നവി മുംബൈ, താനെ, റൈഗാർഡ് തീരമേഖല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

Read More: ഭീകരാക്രമണ സാധ്യത; മുംബെയിൽ അതീവ ജാഗ്രത

പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ നേവൽബേസ്, ഭാഭ അറ്റോമിക് റിസർച്ച് സെൻറർ, റിഫൈനറീസ്, രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ പോർട്ട് തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ഉറാൻ നാവികസേന ആസ്ഥാനത്തിനു സമീപത്താണ്.

Mumbai, terrorist attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here