എമിറേറ്റ്‌സ് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് സീറ്റിലെ യാത്ര എങ്ങനെയാണെന്ന് കണ്ടിട്ടുണ്ടോ?

എമിറേറ്റ്‌സ് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് സീറ്റിലെ യാത്ര എങ്ങനെയാണെന്ന് കണ്ടിട്ടുണ്ടോ? 14 ലക്ഷം രൂപയാണ് ഈ ടിക്കറ്റിന്റെ വില. ഫിലിം മേക്കറും യൂട്യൂബറുപമായ കസേ നെയ്സ്റ്റാറ്റ് ആണ് ഈ യാത്ര ചെയ്തതും യാത്രയുടെ വീഡിയോ പുറത്ത് വിട്ടതും. തികച്ചും ഒരു സാധാരണക്കാരൻ ഈ യാത്രയെ കാണുന്നകും ആസ്വദിക്കുന്നതുമായ രീതിയിലാണ് വീഡിയോ. ഒരു മണിക്കൂറിന് 1,30,000 രൂപയാണ് യാത്രാ ചെലവ്.

ഓട്ടോമാറ്റിക് ഡോറുകൾ,മിനി ബാർ ,സൂപ്പർ ബെഡ്, വലിയ ടച്ച് സ്‌ക്രീൻ ടിവി, ഉറക്കത്തിന് ആവശ്യമായ കിറ്റ്, അതിനൂതനമായ ബാത്ത്‌റൂം ഇതെല്ലം ഇവിടുത്തെ ചില സവിശേഷതകൾ മാത്രം .ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളെന്നാണ് യാത്രയെ കുറിച്ച് നെയ്സ്റ്റാറ്റ് പറഞ്ഞത്. സെപ്തംബർ19ന് അപ് ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ഒരുകോടി തോണ്ണൂറ്റിനാല് ലക്ഷത്തോളം പേരാണ് കണ്ടത്.

first-class

first class, emirates, video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top