സിപിഐഎം മുൻ ജില്ലാ സെക്രട്ടറി മാമ്മുകുട്ടി അന്തരിച്ചു

twentyfournews-mammukkutti

മുതിർന്ന സിപിഐഎം നേതാവും മുൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ കെ മാമക്കുട്ടി(95) അന്തരിച്ചു. എലൈറ്റ് ആശുപത്രിയിൽ രാവിലെ 10.50 നായിരുന്നു അന്ത്യം. പത്തുദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

35 വർഷം സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു മാമ്മുക്കുട്ടി. ഏറ്റവും കൂടുതൽ കാലം പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന നേതാവാണ് അദ്ദേഹം. നാൽപ്പത് വർഷം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

1964 ൽ കമ്യുണിസ്‌റ് പാർട്ടിപിളർന്നപ്പോൾ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന അഞ്ചുപേരിൽ ഒരാളായിരുന്നു. ഇക്കൂട്ടത്തിൽ ജീവിച്ചിരുന്നവരിൽ അവസാനത്തെ ആളുമായിരുന്നു മാമ്മുക്കുട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top