ക്രിക്കറ്റ് കളിക്കിടെ കൃത്രിമക്കാൽ അഴിഞ്ഞ് വീണു; തളരാതെ ഒറ്റക്കാലിൽ ഫീൽഡിങ്

cricket

സാഹസിക പ്രകടനങ്ങൾ നിറഞ്ഞതാണ് ക്രിക്കറ്റ്. എന്നാൽ ഇത് നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്. ഏതൊരാളുടെയും കണ്ണ് നിറയിക്കുന്ന പ്രകടനം. ദുബായിയിൽ നടന്ന അംഗപരിമിതരുടെ ഐസിസി അക്കാദമി ദുബായ് ഇൻവിറ്റേഷനൽ ടി20 ക്രിക്കറ്റ് മത്സരത്തിലെ കാഴ്ചയാണ് ഇത്.

https://youtu.be/zZk1fqVXLeg

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ പാക് ബാറ്റിങ്ങിനിടെ ഫീൽഡ് ചെയ്യുകയായിരുന്ന ഇംഗ്ലണ്ട് താരം ലിയാം തോമസ് ഡൈവ് ചെയ്യുന്നതിനിടെയാണ് സംഭവം. അദ്ദേഹത്തിന്റെ കൃത്രിമ കാൽ ഗ്രൗണ്ടിൽ അഴിഞ്ഞ് വീണു. എന്നാൽ പിന്മാറാതെ അദ്ദേഹം ബോൾ ഫീൽഡ് ചെയ്തു. അപ്പോൾ ആ കൃത്രിമകാലുകൾ ഗ്രൗണ്ടിൽ കിടക്കുകയായിരുന്നു. പന്ത് ബൗളർക്ക് പാസ്സ് ചെയ്ത് ഒറ്റക്കാലിൽ തിരിച്ച് നടന്ന് കൃത്രിമക്കാൽ പിടിപ്പിച്ച് തോമസ് ഫീൽഡിങ് തുടർന്നു. പക്ഷേ മത്സരത്തിൽ ഇംഗ്ലണ്ട് തോറ്റു. എന്നാൽ തോമസിന്റെ പ്രകടനം വൈറലായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top