നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവം; ക്ഷമ ചോദിച്ച് പിതാവ്

babymilk

നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് പിതാവ്. അബൂബക്കർ സിദ്ദിഖ് ആണ് ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞത്. പറ്റിയ അബദ്ധം ഞാൻ അംഗീകരിക്കുന്നു. തെറ്റിനെ ന്യായീകരിക്കുകയല്ല, കുഞഅഞിനെ പട്ടിണിയ്ക്ക് ഇടാൻ ആഗ്രഹിച്ചിട്ടില്ല സിദ്ദിഖ് കുറിച്ചു.

5 ബാങ്ക് വിളിച്ച് കഴിയാതെ നവജാത ശിശുവിന് മുലപ്പാൽ നൽകാൻ കൂട്ടാക്കാത്ത പിതാവിനും അതിന് നിർദ്ദേശം നൽകിയ തങ്ങൾക്കുമെതിരെ പോലീസ് കേസെടുത്ത് ഇവരെ അറെസ്റ്റ് ചെയ്തിരുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

മാപ്പ്….

എനിക്ക് പറ്റിയ അബദ്ധം ഞാൻ അംഗീകരിക്കുന്നു എന്റെ തെറ്റിനെ ന്യായികരിക്കുകയല്ല എന്റെ തെറ്റുകൾ മനസ്സിലാകി സംഭവിച്ചത് നിങ്ങളെ അറിയിക്കുകയാണ് കുഞ്ഞിനെ പട്ടിണിക്ക് ഇട്ട് കൊല്ലാൻ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നൽകിയതാണ് മുലപ്പാൽ നൽകുന്നതിനെയാണ് ഞാൻ എതിർത്തത് തേൻ നൽകിയതിനാൽ കുട്ടി ആരോഗ്യവാനായിരിക്കുന്നു എന്നാൽ മുലപ്പാൽ നൽകാതിരുന്നാലുള്ള ബവിശ്വത്ത് പിന്നീടാണ് ഞാൻ അറിഞ്ഞത് എന്റെ അന്ധവിശ്വാസവും മാനസിക അസാരസ്യങ്ങളുമാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്
ചിലരാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവനാണ് ഞ്ഞാൻ ഇത്തരത്തിൽ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ
മാപ്പ് തരണമെന്ന അപേക്ഷയോടെ
അബൂബക്കർ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top