കോഴിക്കോട്ട് കടൽ ഉൾവലിഞ്ഞു

കോഴിക്കോടിനെ പരിഭ്രാന്തിയിലാഴ്ത്തി കടൽ ഉൾവലിഞ്ഞു. ഇന്ന് രാവിലെയാണ് കോഴിക്കോട് ഭട്ട് റോഡ് കടപ്പുറത്തിന്ന് കടൽ ഉൾവലിഞ്ഞത്. കടൽ ഉൾവലിഞ്ഞതോടെ നൂറ് കണക്കിന് മത്സ്യങ്ങൾ ചത്ത് പൊങ്ങി. കൊട്ടയും
പാത്രങ്ങളുമായി വന്ന് പ്രദേശവാസികൾ മത്സ്യങ്ങൾ കൊണ്ടുപോയി.
കടൽ ഉൾവലിഞ്ഞത് താത്കാലിക പ്രതിഭാസം മാത്രമാണെന്ന് വിദഗ്ധർ വ്യക്തമാക്കി. വേലിയിറക്കവും കരയിൽനിന്ന് കടലിലേക്കുണ്ടായ ശക്തമായ കാറ്റുമാണ് കടൽ ഉൾവലിയാൻ കാരണം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News