വടക്കാഞ്ചേരി പീഡനം; പരാതിക്കാരി തട്ടിപ്പുകാരിയെന്ന് ഭർതൃമാതാവ്

Vadakaknchery rape case

വടക്കാഞ്ചേരി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ സ്ത്രീയ്‌ക്കെതിരെ ഭർതൃമാതാവും ഭർതൃപിതാവും രംഗത്ത്. അനർഹമായി പണം സമ്പാദിക്കുവാനുള്ള ഞങ്ങളുടെ മരുമകളുടെ ഈ നിഷ്ഠൂര പ്രവൃത്തിയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണ മെന്നാണ് ഇവർ പ്രതസമ്മേളനത്തിൽ പറഞ്ഞത്.

മരുമകളും മകനും ചേർന്ന് പണം ചട്ടിയെടുക്കാൻ ശരമിക്കുകയാണ്. സ്വന്തമക്കലെപ്പോലും ഇവർ നോക്കുന്നില്ല. കുഞ്ഞുങ്ങൾ തങ്ങളുടെ കൂടെയാണ്. ഉദ്ദേശിക്കുന്നത്. മാധ്യമങ്ങൾ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ പീഡനക്കേസിലെ ആരോപണങ്ങൾക്ക് കഴമ്പില്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും ഇവർ പറയുന്നു.

ാഥാർത്ഥ വസ്തുക്കൾ മറച്ചുവെച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് പത്രസമ്മേളനം വിളിചട്ചതുകൊണ്ട് ഉദ്ദേശിച്ചതെന്നും ദമ്പതികൾ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ മകനും മരുമകളും ശ്രമിച്ചിട്ടുണ്ടെന്നും ഇതിന് പോലീസില് പരാതിപ്പെട്ടിരുന്നെന്നും ഇവർ കൂട്ടിച്ചേർത്തു.

പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം

ഇപ്പോൾ പത്ര ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തയായ വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ ഭർതൃപിതാവും മാതാവുമാണ് ഞങ്ങൾ. യാഥാർത്ഥ വസ്തുക്കൾ മറച്ചുവെച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് ഈ പത്ര സമ്മേളനം വിളിച്ച ചേർത്തതുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. മാധ്യമങ്ങൾ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ പീഡനക്കേസിലെ ആരോപണങ്ങൾക്ക് കഴമ്പില്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കാരണം ഞങ്ങളുടെ മകനും പരാതിക്കാരിയും പണം തട്ടിയെടുക്കാൻ എത് നീചപ്രവർത്തിയും ചെയ്യുവാൻ മടിയില്ലാത്തവരാണ്.

ഞങ്ങളുടെ സ്വത്ത് തട്ടിയെടുക്കാൻ പലതവണ ഇവർ ശ്രമിച്ചിട്ടുള്ളതും ആയത് സംബന്ധിച്ച് ഞങ്ങൾ പോലീസിൽ പരാതി കൊടുത്തിരുന്നതുമാണ്. മാത്രമല്ല അവരുടെ മക്കളെ പോലും നോക്കിസംരക്ഷിക്കാൻ അവർ തയ്യാറല്ലാതിരുന്നതിനെ തുടർന്ന് അവരുടെ രണ്ട് കുട്ടികളും ഞങ്ങളുടെ സംരക്ഷണിയിൽ വളർന്നു വരികയാണ്. പരാതിക്കാരിതന്നെ പലതവണ അവളുടെ ഭർത്താവിനെതിരെ വിവധ പോലീസ് സ്‌റ്റേഷനുകളിൽ കള്ള പരാതികൾ കൊടുത്തതായി അറിയാം. മരുമകളെ പീഡിപ്പിച്ചുവെന്ന് പറയുന്ന വ്യക്തിയെ സംബന്ധിച്ച് മോശമായ യാതൊരു അഭിപ്രായവും ഞങ്ങൾക്ക് കേട്ടുകേൾവിയില്ല.

അനർഹമായി പണം സമ്പാദിക്കുവാനുള്ള ഞങ്ങളുടെ മരുമകളുടെ ഈ നിഷ്ഠൂര പ്രവൃത്തിയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.

Vadakaknchery rape case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top