ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജുവിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

കോടതിയേയും കോടതി വിധിയേയും വിമര്‍ശിച്ചതിന് ജസ്റ്റിസ് കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്. കോടതിയില്‍ നിന്ന് കട്ജു ഇറങ്ങിപ്പോണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കിലൂടെ സൗമ്യ വധത്തിനെതിരെ കട്ജു പ്രതികരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയില്‍ കാട്ജു വാദിക്കാനെത്തിയതും. വാദം കോടതി സ്വീകരിച്ചില്ല. നിയമ വശങ്ങള്‍ക്കപ്പുറത്ത് യുക്തിയ്ക്ക് കൂടി പ്രാധാന്യം നല്‍കിയാല്‍ മാത്രമേ ഈ കേസില്‍ നീതി നടപ്പാകൂ എന്ന് കട്ജു കോടതിയില്‍ പറഞ്ഞു.ജഡ്ജിയെ മിസ്റ്റര്‍ എന്നാണ് കാട്ജു അഭിസംബോധന ചെയ്തതും. അതേസമയം കോടതിയെ ഭയക്കുന്നില്ലെന്ന് കട്ജു പ്രതികരിച്ചു..
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News