Advertisement

കൊച്ചി മെട്രോയില്‍ 300 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ജോലി

December 12, 2016
Google News 2 minutes Read
kudumba sree in kochi metro

കൊച്ചി മെട്രോയില്‍ കുടുംബശ്രീയുടെ 300വനിതകള്‍ക്ക് ജോലി ലഭിക്കും. ഇത് സംബന്ധിച്ച ധാരണാപത്രം ഇന്നലെ ഒപ്പു വച്ചു. മന്ത്രി കെ.ടി ജലീലാണ് ഇക്കാര്യം അറിയിച്ചത്. മെട്രോ പൂര്‍ണ്ണ സജ്ജമാകുമ്പോള്‍ 1800ഓളം സ്ത്രീകള്‍ക്ക് ജോലി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. മെട്രോ സ്റ്റേഷനുകളുടെ നടത്തിപ്പിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കുടുംബശ്രീ മിഷനും ചേര്‍ന്നാണ് ധാരണാപത്രം ഒപ്പു വച്ചത്. കെഎംആർഎൽ ഡയറക്ടര്‍ സിസ്റ്റംസ് പ്രവീൺ ഗോയലും കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്റ്റർ ഹരികിഷോർ ഐഎഎസും ധാരണാപത്രം പരസ്പരം കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്

മെട്രോയുടെ ടിക്കറ്റിംഗ് അടക്കമുള്ള കസ്റ്റമര്‍ റിലേഷന്‍സ് ചുമതലകളാണ് കുടംബശ്രീയെ ഏല്‍പിക്കുക. ടിക്കറ്റിന് പുറമെ, പാര്‍ക്കിംഗ്, ക്ലീനിംഗ്, ഗാര്‍ഡനിംഗ്, കാന്റീന്‍ തുടങ്ങിയ ചുമതലകളും കുടുംബശ്രീയെ ഏല്‍പ്പിക്കും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലികള്‍ നല്‍കും. എന്നാല്‍ ഇവര്‍ കൊച്ചി മെട്രോയുടെ ജീവനക്കാരായിരിക്കില്ല. സേവന ദാതാക്കളായാണ് ഇവരെ പരിഗണിക്കുക.
കൊച്ചി മെട്രോ കടന്ന് പോകുന്ന പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കൊച്ചി നഗരസഭ എന്നിവിടങ്ങളില്‍ നിന്നും വേണമെങ്കില്‍ പുറത്തു നിന്നും പ്രവര്‍ത്തകരെ കണ്ടെത്തും.

kudumba sree workers in kochi metro, kt jaleel, kochi metro,KMRL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here