Advertisement

ഡി വൈ എസ് പി , സി ഐ മാർക്ക് സ്ഥാനചലനം ; ലിസ്റ്റ്

January 23, 2017
1 minute Read

പോലീസ് സേനയിൽ വീണ്ടും അഴിച്ച് പണി. 29 ഡി വൈ എസ് പിമാരെ മാറ്റി നിയമിക്കാനും, 35 സർക്കിൾ ഇൻസ്പെക്ടറൻമാരെ വ്യവസ്ഥകൾക്ക് വിധേയമായി സ്ഥാനകയറ്റം നൽക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് അടക്കമുള്ള സ്പെഷ്യൽ യൂണിറ്റുകളിലേക്കുമാണ്  ഭൂരിഭാഗം സ്ഥാനചലനവും .ചാലക്കുടി ,തൃശൂർ ,വൈക്കം ,തളിപ്പറമ്പ് ,നെയ്യാറ്റിൻകര ,തൊടുപുഴ ,പത്തനംതിട്ട എന്നീ സബ് ഡിവിഷനുകളുടെ ചുമതലയുണ്ടായിരുന്ന ഡി വൈ എസ് പിമാർക്കും സ്ഥാനചലനം ഉണ്ടായി.

നെയ്യാറ്റിൻകര ഡി വൈ എസ് പി യായി ബി.ഹരികുമാറിനെ നിയമിച്ചു. സുൾഫിക്കറിനെ തിരുവനന്തപുരം സിറ്റി സൗത്ത് ട്രാഫിക്കിലും ,SR ജ്യോതിഷ്കുമാറിനെ ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ചിലേക്കും മാറ്റി. എസ്. അനിൽ കുമാറാണ് തിരുവനന്തപുരം നോർത്ത് ട്രാഫിക്ക് AC. ഷീൻ തറയിൽ എറണാകുളം ക്രൈം റിക്കോർഡ്‌സ് ബ്യൂറോയിലേക്കും , ഉജ്യൽ കുമാറിനെ ഈ.ഓ.ഡബ്ള്യൂ. ക്രൈംബ്രാഞ്ച് തിരുവനന്തപുരം, ട്രാഫിക്ക് AC മോഹനൻ നായരെ തിരുവനന്തപുരം റൂറൽ അഡ്മിനിസ്റ്റ്ട്രേഷനിലേക്കും മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top