കരിപ്പൂർ വിമാനത്താവളം ഇനി 24 മണിക്കൂറും പ്രവർത്തിക്കും

കരിപ്പൂർ വിമാനത്താവള റൺവേ ബുധനാഴ്ച മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. 18 മാസം നീണ്ട നവീകരണ പ്രവൃത്തി പൂർത്തിയാക്കിയതിന് ശേഷമാണ് വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നത്.
2,850 മീറ്റർ നീളമുള്ള റൺവേയിൽ 400 മീറ്റർ ദൂരം പൂർണമായി പുതുക്കി പണിയുകയായിരുന്നു. 80 സെ.മീ ആഴത്തിൽ കുഴി എടുത്തതിന് ശേഷമാണ് ഈ ഭാഗത്ത് പുതിയ റൺവേ ഒരുക്കിയിരിക്കുന്നത്. റൺവേയിൽ പുതിയ ലൈറ്റുകൾ സ്ഥാപിച്ചു വൈദ്യുതീകരണവും പൂർത്തിയായി. കൂടാതെ, വിമാനം തെന്നിമാറുന്ന പ്രശ്‌നം പരിഹരിക്കാൻ റൺവേയുടെ ഇരുവശങ്ങളിലും മണ്ണും നിറച്ചു.
karipur airport to function 24 hours
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here