മണിപ്പൂരിലും ഗോവയിലും ചെറു പാർട്ടികൾ നിർണ്ണായകം

congress-bjp

മണിപ്പൂരിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ ആർക്കും ഭൂരിപക്ഷം നേടാനായിട്ടില്ല. ബിജെപിയും കോൺഗ്രസും 16 സീറ്റുകൾ നേടി. കോൺഗ്രസ് 8 സീറ്റുകളിലും ബിജെപി 4 സീറ്റുകളിലും മുന്നേറുകയാണ്. നാഗ പീപ്പിൾ ഫ്രണ്ട് 3 സീറ്റുകൾ നേടി.

മറ്റുപാർട്ടികൾ 7 സീറ്റുകളും നേടിയിട്ടുണ്ട്. ചെറിയ പാർട്ടികളുടെ വിജയമാണ് മണിപ്പൂരിൽ നിർണ്ണായകമാകുക. നാഗ പീപ്പിൾ ഫ്രണ്ട് 1, ലോക് ജൻ ശക്തി പാർട്ടി 1, നാഷണൽ പീപ്പിൾസ് പാർട്ടി 3 എന്നിങ്ങനെയാണ് ചെറിയ പാർട്ടികളുടെ വിജയ നില.

ഗോവയിൽ മൂന്നു സീറ്റുകളിൽ കൂടി ഫലം വരാനിരിക്കെ 15 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ബി.ജെ.പി 14 സീറ്റുകളിലും വിജയം നേടിയിട്ടുണ്ട്. മറ്റു പാർട്ടികൾ ഒമ്പതു സീറ്റുകളും നേടി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 1, എംജിപി 3, ഗോവ ഫോർവേഡ് പാർട്ടി 3, സ്വതന്ത്രർ 2 എന്നിവയാണ് മറ്റ് പാർട്ടികളുടെ വിജയ നില.

ഇരു സംസ്ഥാനങ്ങളിലും ഭരണകക്ഷിയെ നിർണ്ണയിക്കുന്നതിൽ ചെറു പാർട്ടികൾക്ക് ഏറെ പങ്കുണ്ട്. ബിജെപിയ്ക്കും കോൺഗ്രസിനും ഭൂരിപക്ഷം നേടാൻ സാധിക്കാത്തതിനാൽ ചെറു പാർട്ടികളുടെ പിന്തുണ നിർണ്ണായകമാണ്‌

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top