യോഗി ആദിത്യ നാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

yogi

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 15 വർഷങ്ങൾക്കിപ്പുറം ബിജെപി സംസ്ഥാനത്തിന്റെ അധികാരം നേടുന്ന ചടങ്ങിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും എത്തിയിരുന്നു. ഒരുലക്ഷത്തോളം പേർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തുവെന്നാണ് ബിജെപിയുടെ അവകാശ വാദം.

ബിജെപി സംസ്ഥാന പ്രസിഡന്റ് കേശവ പ്രസാദ് മൗര്യയും ദിനേശ് ശർമയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 48 അംഗങ്ങളാണ് യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ ഉള്ളത്. ഇതിൽ ആറ് സ്ത്രീകളും ഉൾപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top