കുണ്ടറ പീഡനം; മുത്തശ്ശിയും അമ്മയും കൂട്ടുപ്രതികളായേക്കും

Victor

കുണ്ടറയിലെ പത്ത് വയസ്സുകാരിയുടെ മരണത്തിൽ കുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മരണത്തിൽ മുത്തച്ഛന്റെ പങ്ക് പോലീസിന് മുന്നിൽ മുത്തശ്ശി പറഞ്ഞെങ്കിലും സംഭവത്തിൽ കുട്ടിയെ പീഡിപ്പിക്കുന്ന വിവരം അമ്മയ്ക്കും മുത്തശ്ശിയ്ക്കും നേരത്തേ അറിയാമായിരുന്നുവെന്ന സംശയത്തെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

മരിച്ച കുട്ടിയുടെ മൂത്ത സഹോദരി നൽകിയ മൊഴി മുത്തശ്ശിയ്ക്ക് പ്രതികൂലമാണെന്നാണ് പോലീസ് വിവരം. മുത്തശ്ശിയ്ക്കും അമ്മയ്ക്കും പീഡന വിവരം അറിയാമായിരുന്നുവെന്നാണ് കുട്ടിയുടെ സഹോദരിയുടെ മൊഴി. ഇവരെ കൂട്ടുപ്രതികളാക്കിയേക്കും. മുത്തശ്ശി കൊല്ലത്തെ ഒരു അഗതി മന്ദിരത്തിലാണ് ഇപ്പോൾ കഴിയുന്നത്. ഇവിടെ പോലീസ് കാവലുണ്ട്.

മരിച്ച പെൺകുട്ടിയുടെയും സഹോദരിയുടെയും പേരിൽ നാല് ലക്ഷം രൂപ വീതം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് മുത്തച്ഛൻ വിക്ടർ പറഞ്ഞിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top