ദുരന്തമായി തുരന്തോ യാത്ര

ട്വന്റിഫോര്‍ ന്യൂസ് എക്സ്ക്ലൂസീവ് 

എസി ത്രീ ടയര്‍ യാത്രയ്ക്ക് 4250 രൂപ ഈടാക്കി നടത്തുന്ന തുരന്തോ ട്രെയിന്‍ യാത്ര യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് ദുരന്ത യാത്ര!! കഴിഞ്ഞ ദിവസം ഈ ട്രെയിനില്‍ യാത്ര ചെയ്തവരില്‍ നിന്ന് രാത്രി ഭക്ഷണത്തിന് പണം ഈടാക്കിയതായാണ് പുതിയ പരാതി. സാധാരണ തുരന്തോയാത്രയില്‍ ഭക്ഷണം സൗജന്യമാണ്. ഇത് ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് ടിടിആര്‍ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല.

ബാത്ത് റൂമുകളില്‍ വെള്ളമില്ലാതെയും പഴകിയ ഭക്ഷണം വിതരണം ചെയ്തും പണ്ടേ തുരന്തോ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയതാണ്. യാത്രക്കാരില്‍ നിന്ന് ഭക്ഷണത്തിന് തുക ഈടാക്കി പാന്‍ട്രിക്കാരെ അനുകൂലിക്കുന്ന നടപടി മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.

24 image size (25)

ഇതിന് പുറമെ ട്രെയിന് അകത്തും, ബാത്ത് റൂം പരിസരവും ദുര്‍ഗന്ധം മൂലം അടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും യാത്രക്കാര്‍ പരാതി പറയുന്നു. ഭക്ഷണ സാധനങ്ങളും വെള്ളവും സൂക്ഷിക്കുന്ന ട്രെയിനിലെ പാന്‍ട്രി ഏരിയയുടെ പരിസരമാണിത്. ട്രെയിനില്‍ ഇപ്പോള്‍ യാത്ര ചെയ്ത് കൊണ്ടിരിക്കുന്ന റിയാസ് എന്ന യാത്രക്കാരനാണ് ഈ ചിത്രം ട്വന്റിഫോര്‍ ന്യൂസിന് അയച്ചത് തന്നതും!

ഇവിടെ പാറ്റയെ അകറ്റാനുള്ള മരുന്നിന്റെ മണമാണെന്ന് യാത്രക്കാര്‍ പറയുന്നു.

എസി ക്ലാസില്‍ 600 രൂപയോളം ഭക്ഷണത്തിനാണ്‌ നീക്കിവയ്ക്കുന്നത്‌. സമയം തെറ്റിയാണ് പലപ്പോഴും ഇവിടം ഭക്ഷണം വിതരണം ചെയ്യാറ്. അതും ആളുകള്‍ പരാതി പറഞ്ഞ് ടിടിആറിന്റെ അടുത്ത് എത്തുമ്പോള്‍.2009-ലെ ബജറ്റില്‍ കേരളത്തിന്‌ അനുവദിച്ച വണ്ടിയാണിത്‌. ഓടിത്തുടങ്ങിയത്‌ 2010 മാര്‍ച്ചിലാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top