മദ്യനിരോധനം; സർക്കാർ ഹർജി നൽകും

bevco

ദേശീയ പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. തിങ്കളാഴ്ച കോടതിയിൽ ഹർജി നൽകാനാണ് തീരുമാനം. ഇതിനായി എക്‌സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് ഡൽഹിയിലേക്ക് പോകും. മുഖ്യമന്ത്രി വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിലാണ് തീരുമാനമെടുത്തത്. ജനങ്ങളുമായി സംഘർഷത്തിനില്ലെന്നും എടുത്തുചാടി തീരുമാനങ്ങളെടുക്കില്ലെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top