Advertisement

ഞെട്ടിക്കുന്ന റിപ്പോർട്ട്; സെറിലാക്കും മിറിന്‍ഡയും അടക്കം നിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിപണിയിൽ

April 18, 2017
Google News 2 minutes Read
top firms found substandard

നവജാത ശിശുക്കൾക്ക് നൽകുന്ന സെറിലാക് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ മെഡിക്കൽ റിപ്പോർട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി പൂഴ്ത്തി വച്ചിരിക്കുന്നു. ഹൃദയം സുരക്ഷിതമാക്കാൻ ആഹ്വാനം ചെയ്യുന്ന സഫോളയിൽ ആസിഡ് അളവ് അനുവദനീയമായതിന്റെ ഇരട്ടി ! ഇനിയുമുണ്ട് ആളെ കൊല്ലുന്ന ഉൽപ്പന്നങ്ങൾ നമുക്കിടയിൽ.

ആഗോള പ്രശസ്തി നേടിയ പ്രമുഖ കമ്പനികളുടെ 9 ഉത്പന്നങ്ങള്‍ നിലവാരമില്ലാത്ത താണെന്നു പരിശോധന ഫലം. രാജസ്ഥാന്‍, തമിഴ്‌നാട്‌, ഹരിയാന, ആസാം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആണ് പ്രമുഖ കമ്പനികളുടെ 9 ഉത്പന്നങ്ങള്‍ തീരെ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്. ഉപഭോക്തൃ സംസ്ഥാനമായ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇതേ ഉത്പന്നങ്ങൾ തന്നെയാണ് വിപണികളിൽ നിറയുന്നത്. ഏപ്രില്‍ 2016 നും ജനുവരി 2017 നും ഇടയില്‍ നടന്ന ഗുണനിലവാര പരിശോധനകളില്‍ ഈ ഉത്പന്നങ്ങൾ അമ്പേ പരാജയപ്പെട്ടു. വിവരാവകാശ രേഖ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ ആണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.

frooti

കേരളത്തിലും വ്യാപകമായി വിൽക്കപ്പെടുന്ന പെപ്സികോ ഇന്ത്യയുടെ മിറിന്‍ഡ, നെസ്‌ലേ ഇന്ത്യയുടെ സെറിലാക് വീറ്റ്, മാരികോ ഇന്ത്യയുടെ സഫോള ഗോള്‍ഡ്‌ ഓയില്‍, പാര്‍ലെ അഗ്രോയുടെ ഫ്രൂട്ടി എന്നിവ ഈ പട്ടികയിൽ ഉണ്ട്. മിറിന്‍ഡ സുരക്ഷിതമല്ല എന്നും നിലവാരം കുറഞ്ഞതാണെന്നും തെളിയിക്കുന്ന അഞ്ച് പരിശോധന ഫലങ്ങൾ ലഭ്യമാണ്. നവജാത ശിശുക്കൾക്ക് നൽകുന്ന സെറിലാക് നിലവാരം കുറഞ്ഞതാണെന്ന് കാണിക്കുന്ന പരിശോധനാ ഫലങ്ങൾ രാജസ്ഥാനിൽ നിന്നാണ് വന്നത്. രാജസ്ഥാൻ ചീഫ് മെഡിക്കൽ ഓഫീസർ 2016 ഒക്ടോബർ 14 ന് സമർപ്പിച്ച റിപ്പോർട്ടിന്മേൽ ഇത് വരെയും നടപടികൾ എടുത്തിട്ടില്ല. സഫോള എണ്ണയിലാകട്ടെ അനുവദനീയ അളവിലും കൂടുതൽ അമ്ലത ഉണ്ട്. അതായത് ആസിഡ് കൂടുതൽ അടങ്ങിയ എണ്ണ ആണ് കേരളം അടക്കമുള്ള വിപണികളിൽ സുലഭമായി ഇപ്പോഴും ലഭിക്കുന്നത്. അനുവദനീയ ആസിഡ് അളവ് 0 .50 ആണെന്നിരിക്കെ സഫോളയിൽ അത് ഇരട്ടിയിലും അധികം 1.12 ആണ്.

അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഫോര്‍ച്യൂണ്‍ ഓയില്‍, സബ്‌വേ പോലെയുള ഫാസ്റ്റ് ഫുഡ്‌ ശൃംഖലകളില്‍ ഉപയോഗിക്കുന്ന ചീസ്, മുരുഗപ്പ ഗ്രൂപ്പിന്റെ പാരി കുപ്പിവെള്ളം, ഹല്‍ദിറാമിന്റെ ആലൂ ഭൂജിയ, ഹെര്‍ബാലൈഫ് ഫ്രഷ്‌ എനര്‍ജി ഡ്രിങ്ക് മിക്സ് എന്നിവയാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയ മറ്റ് ഉൽപന്നങ്ങൾ.

 

top firms found substandard |Nine Products of Top firms found to be Substandard by Food Safety Laws

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here