Advertisement

എസ്എസ്എല്‍സി ഫലം പുറത്ത്; വിജയ ശതമാനം 95.98

May 5, 2017
Google News 2 minutes Read
sslc

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. 4,37,156 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.405 സര്‍ക്കാര്‍ സ്ക്കൂളുകളടക്കം 1174സ്ക്കൂളുകള്‍ നൂറ്  ശതമാനം വിജയം  നേടി. 96.59 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം.

സിലബസ് പരിഷ്കരണത്തിനു ശേഷം ആദ്യമായി നടത്തിയ 2016-17 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലമാണിത്. ഈ വർഷം 455453(473803) കുട്ടികളാണ് പരീക്ഷയെഴുതിയത്.ഇതിൽ 437156 (457654) കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി ഇത് 95.98% ആണ്.

എല്ലാ വിഷയത്തിലും എ+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം – 20967 (4.6%)

വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല – പത്തനംതിട്ട (98.82)

വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട് (89.65)

വിജയശതമാനം ഏറ്റവും കൂടിയ വിദ്യാഭ്യാസ ജില്ല – കടുത്തുരുത്തി (99.36)

വിജയശതമാനം ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ ജില്ല – വയനാട് (89.65)

പട്ടികജാതി വിദ്യാർത്ഥികളുടെ വിജയശതമാനം   – 91.95

പട്ടികവർഗ്ഗ വിഭാഗം വിജയശതമാനം                – 82.55

മറ്റു പിന്നോക്ക വിഭാഗങ്ങൾ വിജയശതമാനം      – 96.28

ഗൾഫ് വിദ്യാർത്ഥികളുടെ വിജയശതമാനം         – 98.64

ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ വിജയശതമാനം    – 75.85

100% വിദ്യാർത്ഥികൾ വിജയിച്ച സ്കൂളുകളുടെ എണ്ണം     – 1174

ഇതിൽ സർക്കാർ ഹൈസ്കൂളുകൾ                     – 405 (377)

സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷിക്കിരുത്തി 100% വിജയം നേടിയ സ്കൂൾ  – ഗവ. ഹൈസ്കൂൾ, ചാലപ്പുറം (കോഴിക്കോട്) 377 പേർ

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷിരുത്തി 100% വിജയം നേടിയ എയ്ഡഡ് സ്കൂൾ- എ.കെ.എം.എച്ച്.എസ്.എസ്.,കോട്ടോർ, മലപ്പുറം ( 854)

ഏറ്റവും കൂടുതൽ എ+ നേടിയ സ്കൂൾ പി.കെ.എം.എം.എച്ച്.എസ്.,എടരിക്കോട്, മലപ്പുറം (186) ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ സർക്കാർ സ്കൂൾ -ദേവതാർ എച്ച്.എസ്.എസ്. , താനൂർ,മലപ്പുറം (913)

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ എയ്ഡഡ് സ്കൂൾ – പി.കെ.എം.എം.എച്ച്.എസ്.,എടരിക്കോട്, മലപ്പുറം (2233)

പരീക്ഷക്കിരുന്ന ആകെ ആൺകുട്ടികൾ – 231533 (95.04%)

പരീക്ഷക്കിരുന്ന ആകെ പെൺകുട്ടികൾ – 223916 (96.95%

 

ഉപരി പഠന സാദ്ധ്യതകൾ

ഹയർസെക്കന്ററി ആകെ സീറ്റുകൾ                     – 422910

വി.എച്ച്.എസ്.ഇ                                             – 27500

ആകെ                                                            – 450410

ഉപരിപഠനത്തിന് യോഗ്യത നേടിയവർ              – 437156

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here