Advertisement

‘ഭീകര രാഷ്ട്ര’ങ്ങളിൽ പോയിട്ടുണ്ടോ; അമേരിക്കൻ വിസ പ്രതീക്ഷിക്കേണ്ട

May 5, 2017
Google News 1 minute Read
united state

കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന ട്രംപ് നിയമത്തിന്റെ ഭാഗമായി അമേരിക്കൻ വിസ ലഭിക്കാൻ സോഷ്യൽ മീഡിയ വെരിഫിക്കേഷനും. ഇനി വിസയ്ക്ക് അപേക്ഷിച്ചാൽ ചില അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇമെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമാണ് വിസ നൽകുക.

പരിശോധന കർശനമാക്കാനുള്ള നടപടിയിൽ പൊതുജന അഭിപ്രായം ആരാഞ്ഞ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് നോട്ടീസ് ഇറക്കി. അതേസയമ ഈ നടപടിയ്ക്ക് അനുമതി ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന് കത്ത് നൽകി കഴിഞ്ഞു. പൊതുജന അഭിപ്രായം എതിരാണെങ്കിലും വൈറ്റ് ഹൗസ് അനുമതി ലഭിച്ചാൽ ഈ നിയമം 180 ദിവസങ്ങൾക്കുള്ളിൽ പ്രാവർത്തികമാക്കാം.

ഭീകരരുടെ കീഴിലുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെ യാത്ര ചെയ്തിട്ടുള്ളവരെ ഉദ്ദേശിച്ചാണ് സൂക്ഷ്മപരിശോധന കർശനമാക്കുന്നത്. വിസയ്ക്ക് അപേക്ഷിച്ച 0.5 ശതമാനം ആളുകൾക്ക് മാത്രമാണ് പുതിയ സൂക്ഷ്മ പരിശോധനയിലൂടെ കടന്നുപോകേണ്ടി വരിക. 65000ഓളം പേർ ഈ പരിശോധനയിൽ ഉൾപ്പെടും.

പരിശോധനയിൽ ഉൾപ്പെടുന്നവർ തങ്ങളുടെ കഴിഞ്ഞ 5 വർഷമായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇ മെയിലുകൾ, മൊബൈൽ നമ്പർ എന്നിവ പരിശോധനാ സമയത്ത് നൽകേണ്ടി വരും. എന്നാൽ പാസ്വേർഡുകൾ ആവശ്യപ്പെടുകയോ സ്വകാര്യ വിവരങ്ങൾ ഉപയോഗപ്പെടുത്തുകയോ ചെയ്യില്ലെന്ന ഉറപ്പും നോട്ടീസിൽ സേറ്റ് ഡിപ്പാർട്ട്‌മെന്റ് നൽകുന്നു.

കഴിഞ്ഞ വർഷം മുതൽ അമേരിക്കൻ അതിർത്തി ചെക്ക്‌പോസ്റ്റുകളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശീയരുടെ സോഷ്യൽ മീഡിയ, ഇ മെയിൽ വിവരങ്ങൾ അധികൃതർ പരിശോധിക്കുന്നുണ്ട്. എന്നാൽ വിസ അപേക്ഷയ്‌ക്കൊപ്പം ഇവ പരിശോധിക്കുന്നത് ഇത് ആദ്യമാണ്.

ഒപ്പം കഴിഞ്ഞ 15 വർഷമായി അപേക്ഷകർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളും നൽകണം. നിലവിൽ 5 വർഷത്തെ യാത്ര വിവരങ്ങളാണ് നൽകേണ്ടത്. സഹോദരങ്ങ ളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും പൂർണ്ണ വിവരങ്ങളും നൽകണം.ഭീകര പ്രവർ ത്തനങ്ങൾ തടയുന്നതിനും രാജ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ടൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ഉടൻ കർശനമാക്കിയ കുടിയേറ്റ നിയമത്തിനെതിരെ രാജ്യത്ത് തന്നെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സിറിയ, ഇറാൻ, സോമാലിയ, യമൻ തുടങ്ങി ഏഴ് രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് വിസ നിഷേധിക്കുന്ന നിയമവും ട്രംപ് ഭരണകൂടം കൊണ്ടുവന്നിരുന്നു.

US seek social media details certain visa applicants

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here