നടുറോഡിൽ ട്രാൻസ്‌ജെൻഡറിന് നേരെ ആക്രമണം; ആക്രമണം നോക്കി നിന്ന് രസിച്ച് നാട്ടുകാർ

നടുറോഡിൽ ട്രാൻസ്‌ജെൻഡറിനി നേരെ ആക്രമണം. തിരുവനന്തപുരം സ്വദേശിയായ സൂര്യ അഭിയാണ് പട്ടാപ്പകൽ നടുറോഡിൽ ആക്രമണത്തിന് ഇരയായയത്. സൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ ഈ ദുരനുഭവം കുറിക്കുന്നത്.
സംഭവം ഇങ്ങനെ..
തിരുവനന്തപുരം പിഎംജി ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു സൂര്യ. അപ്പോഴാണ് മൂന്ന് പേർ ചേർന്ന് സൂര്യയെ മൂന്ന് പേർ ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. സൂര്യ എത്ര ഒച്ചവെച്ചിട്ടും ചുറ്റും നിന്ന ആളുകൾ പ്രതികരിച്ചതേയില്ല.
ഒച്ചവെച്ചു അലറിയ സൂര്യയെ അതുവഴി പെട്രോളിങ്ങിന് വന്ന പോലീസ് കാണുകയും സ്ഥലത്തേക്ക് എത്തുകയും ചെയ്തു. പക്ഷെ അതിനുള്ളിൽ ആക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. സൂര്യയെ സുരക്ഷിതമായി വീട്ടിലെത്തിച്ച ശേഷമാണ് പോലീസ് പോയത്.
തന്നെ രക്ഷിച്ച പോലീസുകാരോട് സൂര്യ തന്റെ ഫേസ്ബു്ക്ക പോസ്റ്റിലൂടെ നന്ദി അറിയിച്ചു. ഒപ്പം തന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന സമൂഹത്തെ കാർക്കിച്ച് തുപ്പുന്നതായും സൂര്യ തന്റെ പോസ്റ്റിലൂടെ പറയുന്നു.
ഭിന്നലിംഗക്കാരെല്ലാം ലൈംഗീക തോഴിലാളികളാണ് എന്ന ധാരണ സമൂഹത്തിനുണ്ടെങ്കിൽ അത് നിർത്തിക്കൊള്ളാനും സൂര്യ പോസ്റ്റിൽ കുറിക്കുന്നു.
ഒറ്റയ്ക്കായി പോകുന്ന സ്ത്രീകളും, ഭന്നലംഗക്കരാും സമൂഹത്തിൽ എത്ര മാത്രം സുരക്ഷിതരാണ് എന്ന ചോദ്യമാണ് ഈ സംഭവത്തിലൂടെ ഉയരുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
transgender surya abhi attacked publicly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here