മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ കുട്ടിക്കടത്ത് കാരി എന്നാരോപിച്ച് തല്ലിക്കൊന്നു; കരളലിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ കുട്ടിക്കടത്തുകാരി എന്നാരോപിച്ച് ജനക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സിക്കന്ദരയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. 42 കാരിയായ ഒടേര ബിബി എന്ന സ്ത്രീയാണ് ഈ ക്രൂര പീഡനത്തിന് ഇരയായത്. സിക്കന്ദരയിൽ നിന്നും ഏഴ് കിമി അകലെയുള്ള മിഥിപുർ-പനാനഗർ ഗ്രാമത്തിലാണ് ഒടേര താമസിക്കുന്നത്.
കഴിഞ്ഞ ദിവസം വെളുപ്പിന് 3 മണിക്കാണ് സംഭവം നടക്കുന്നത്. കൈക്കുള്ളിൽ എന്തോ അടക്കി പിടിച്ച് ഒടേര ദിലിപ് ഖോഷിന്റെ വീടിനകത്തേക്ക് കടക്കുന്നത് ആരോ കണ്ടിരുന്നു. ഈ സംഭവം വളച്ചൊടിച്ച് ഒടേര ദിലീപിന്റെ മകളെ തട്ടിക്കൊണ്ടുപോകാൻ ക്ലോറോഫോമുമായി എത്തിയതാണെന്ന തരത്തിൽ ജനം പറഞ്ഞുപരത്തി. പ്രകോപിതരായ ജനക്കൂട്ടം വീട്ടിലേക്ക് അതിക്രമിച്ച് കയറി ഒടേരയെ പിടിച്ച് കെട്ടുകയായിരുന്നു.
ഒടേര എന്തൊക്കെയോ പറയാൻ ശ്രമിച്ചുവെന്നും, എന്നാൽ ജനക്കൂട്ടം ഇതൊന്നും കേൾക്കാൻ തയ്യാറാകാതെ ഒടേരയെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും ദൃസ്സാക്ഷികൾ പറയുന്നു. ട്രാക്ടറിൽ കെട്ടിയിട്ട ശേഷം മർദ്ദിച്ചവരിൽ ചിലർ ഒടേരയുടെ വസ്ത്രം വലിച്ച് കീറുകയും, മുടി മുറിക്കാൻ ശ്രമിക്കുക വരെ ചെയ്തു.
ജൂൺ മുതൽ ജാർഖണ്ഡിന്റെ പരിസര പ്രദേശങ്ങളായ പഞ്ചിമ മിഡ്‌നപൂർ, ജാർഗ്രാം, പിരിലിയ എന്നിവിടങ്ങളിൽ നിന്ന് നരവധി കുട്ടിക്കളെ കാണാതാകുന്നത് പ്രദേശ വാസികളെ പരിഭ്രാന്തരാക്കിയിരുന്നു. സിക്കന്ദര ജാർഖണ്ഡ് അതിർത്തിയിൽ നിന്ന് വെറും 30 കിമി മാത്രം അകലെയാണ്.
സംഭവം അറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ജനം പോലീസിനെ സംഭവത്തിൽ ഇടപെടാനെ സമ്മതിച്ചില്ല. ഒടുവിൽ നീണ്ട നേരത്തെ പരിശ്രമത്തിന് ശേഷം റീഎൻഫോഴ്‌സ്‌മെന്റ് സേന വന്ന് സ്ത്രീയെ രക്ഷിപ്പെടുത്തിയെങ്കിലും, ഏറെ വൈകിപ്പോയിരുന്നു.
ഒടേരയെ കുട്ടിക്കടത്തുകാരിയായി ചിത്രീകരിച്ചവർക്കെതിരെയും, മർദ്ദിച്ചവർക്കെതരെയുമെല്ലാം ശ്കതമായ നടപടി എടുക്കുമെന്ന് അഡിഷ്ണൽ സൂപ്പറിന്റന്റ് ഓഫ് പോലീസ് അൻഷുമാൻ സാഹ പറഞ്ഞു.
Mob lynches mentally ill woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here