കശ്മീരിൽ ഇൻറർനെറ്റ് സേവനം നിർത്തിവെക്കാൻ സേവനദാതാക്കളോട് പൊലീസ്
കശ്മീരിൽ വ്യാഴാഴ്ച രാത്രി 10 മുതൽ ഇൻറർനെറ്റ് സേവനം നിർത്തിവെക്കാൻ സേവനദാതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാനി വാനിയുടെ മരണം നടന്ന് ഒരു വർഷം തികയുന്നതിെൻറ പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി പൊലീസ് രംഗത്തെത്തിയത്. കശ്മീർ പൊലീസിലെ ഇൻസ്പെക്ടർ ജനറൽ മുനീർ അഹമദാണ് താഴ്വരയിലെ ഇൻറർനെറ്റ് സേവദാതാക്കളോട് സേവനം വിച്ഛേദിക്കാൻ ആവശ്യപ്പെട്ടത്. ഇൻറർനെറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെ നിരോധിക്കണമെന്ന് പൊലീസ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
no internet in kashmir
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here