കോളേജ് അധ്യാപകരുടെ ശമ്പളത്തിൽ വൻ വർധന; തുടക്കക്കാർക്ക് 60,000

college teachers salary hike

സർവ്വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരുടെ ശമ്പളം 22 മുതൽ 28 ശതമാനം വരെ വർധിക്കും. ശമ്പള വർധന സംബന്ധിച്ച യുജിസിയുടെ ശുപാർശകൾക്ക് ഈ മാസം മന്ത്രിസഭ അംഗീകാരം നൽകും.

പുതിയ ശുപാർശ പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളം 10,396 രൂപ വർധിച്ച് 57,700 രൂപയാകും. അസോസിയേറ്റ് പ്രൊഫസർക്ക് 23,662 രൂപയും വർധിച്ച് 1,31,400 രൂപയാകും. ആനുകൂല്യങ്ങൾ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രാലയ വാക്താവ് പറഞ്ഞു.

 

college teachers salary hike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top