ദിലീഷ്, ഞാന്‍ നിങ്ങളുടെ ഫാന്‍ ക്ലബില്‍ അംഗമായി: ലാല്‍ ജോസ്

lal jose

ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകന്‍ ലാല്‍ ജോസ്. അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച് ഇരിക്കുന്നവരെ അത്ഭുതപ്പെടുത്തുക പ്രയാസമാണ്. തൊണ്ടി മുതലും ദൃക്സാക്ഷിയും അതിന് സാധിപ്പിച്ചു. എന്നാണ് ലാല്‍ ജോസ് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ആദ്യ സിനിമ ഹിറ്റാക്കുന്ന സംവിധായകര്‍ക്ക് രണ്ടാം സിനിമ ഉയര്‍ത്തുന്ന വെല്ലുവിളി വലുതാണ്. എന്നാല്‍ അസാധാരണ ചിത്രവുമായി എല്ലാവരേയും വിസ്മയിപ്പിച്ചു എന്നാണ് പോസ്റ്റിലുള്ളത്. താന്‍ ദിലീഷിന്റെ ഫാന്‍ ക്ലബില്‍ അംഗമായെന്നും പോസ്റ്റിലുള്ളത്.

lal jose

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top