പശുവിന്റെ പേരിൽ ആക്രമണം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് യെച്ചൂരി

sitharam yechury

രാജ്യത്ത് വളർന്നു വരുന്ന പശു ഭീകരതയും വർഗീയ, വംശീയ ധ്രുവീകരണങ്ങളും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിൽ നോട്ടിസ് നൽകി. രാജ്യത്ത് ഭക്ഷണ അടിയന്തരാവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് സഭയിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും യെച്ചൂരി പറഞ്ഞു.

യു.പിയിലെ സദാചാര പൊലിസും സ്‌ക്വാഡുകളും ആന്റി റോമിയെ സ്‌ക്വാഡും യുവാക്കളുടെ സ്വസ്ഥതയും സ്വാതന്ത്ര്യവും നശിപ്പിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top