Advertisement

മോട്ടോർ വാഹന നിയമ ഭേതഗതി ബിൽ; പുതുക്കി നിശ്ചയിച്ച പിഴയും, നഷ്ടപരിഹാരവും അറിയാം

July 21, 2017
Google News 1 minute Read
motorvehicle bill amendment bil revamped fine amount

വർധിച്ചുവരുന്ന റോഡപകടങ്ങൾക്ക് തടയിടാനും, റോഡ് സുരക്ഷ കർശനമാക്കാനും മോട്ടോർ വാഹന നിയമ ഭേതഗതി ബിൽ എത്തുന്നു. ഏപ്രിലിൽ ലോക്‌സഭ അംഗീകരിച്ച് ബിൽ മഴക്കാല സമ്മേളനത്തിൽ രാജ്യസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

പുതിയ നിയമപ്രകാരം ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കാനും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉണ്ടാക്കുന്ന വാഹനാപകടങ്ങൾക്ക് രക്ഷകർത്താക്കളെ മൂന്നു വർഷത്തെ ജയിൽശിക്ഷ നൽകാനും നിർദേശിക്കുന്നു. അപകടത്തിനിരയായവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വർധിപ്പിക്കാനും വ്യവസ്ഥയുണ്ട്.

പുതുക്കി നിശ്ചയിച്ച പിഴ :

കുറ്റം                                                                         പിഴ

അപകടകരമായി വണ്ടിയോടിക്കൽ                        5000
ലൈസൻസില്ലാതെ വണ്ടി ഓടിക്കൽ                       5000
അമിത വേഗം                                                         1000-2000
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ                                 1000
മൊബൈൽ ഫോണിലുള്ള സംസാരം                     5000
മദ്യപിച്ച് വാഹനം ഓടിക്കുന്നത്                              10000

motorvehicle bill amendment bil revamped fine amount

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here