അപ്പുണ്ണി ഇന്ന് ഹാജരാകില്ല

appunni appunni files anticipatory bail in HC appunni to be surrendered today appunni wont be surrendered before investigating officer dileep manager appunni surrendered dileep manager appunni released

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ സഹായി അപ്പുണ്ണി എന്ന സുനിൽരാജ് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കിട്ടിയില്ലെന്ന് അപ്പുണ്ണിയുടെ അഭിഭാഷകൻ. അപ്പുണ്ണി ഒളിവിലായതിനാലാണ് നോട്ടീസ് നൽകാൻ കഴിയാഞ്‌തെന്ന് പോലീസ് പറഞ്ഞു.

അതേസമയം അപ്പുണ്ണി ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചനകൽ വന്നിരുന്നു. മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. ഹർജിക്കാരൻ അന്വേഷണോദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നാണ് കോടതി നിർദേശിച്ചത്. ചോദ്യംചെയ്യൽ നിയമപ്രകാരമാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

പോലീസിൽ ഹാജരായാൽ മർദനവും പീഡനവുമുണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചപ്പോഴാണ് കോടതിയുടെ ഈ നിർദേശം. അപ്പുണ്ണിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു. നിലവിൽ അപ്പുണ്ണി കേസിൽ പ്രതിയല്ലെങ്കിലും ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് സർക്കാർ നിലപാട്.

appunni wont be surrendered before investigating officer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top