അധ്യാപകൻ ക്ലാസിൽ കിടന്നുറങ്ങി; വിദ്യാർത്ഥി ചിത്രം വിദ്യാഭ്യാസ വകുപ്പിന് അയച്ചു; വിദ്യാർത്ഥിക്ക് പോലീസ് മർദ്ദനം

boy sends pic of teacher sleeping in class gets beaten up by police

ക്ലാസിലിരുന്ന് ഉറങ്ങിയ ഗണിതാധ്യാപകന്റെ ചിത്രം വിദ്യാഭ്യാസ വകുപ്പിനയച്ച വിദ്യാർത്ഥിക്ക് പോലീസിന്റെ മർദ്ദനം. ഹൈദരാബാദിലാണ് സംഭവം.

അധികൃതർക്ക് ചിത്രം വാട്ട്‌സാപ്പിൽ ലഭിച്ചതോടെ അധ്യാപകന് സസ്പൻഷൻ കിട്ടി. ഇത് മറ്റ് അധ്യാപകരെയും ചൊടിപ്പിച്ചു. ക്രുദ്ധരായ അധ്യാപകർ പൊലീസിനെ സമീപിച്ചു. പൊലീസെത്തി സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന
വിദ്യാർഥിയെ പിടികൂടി സ്‌കൂൾ ഗ്രൗണ്ടിലെ പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു. അധ്യാപകർ നോക്കി നൽക്കേ രണ്ടു പൊലീസുദ്യോഗസ്ഥർ വിദ്യാർഥിയെ വടികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

എന്നാൽ വിദ്യാർഥിയെ മർദിച്ചെന്ന കാര്യം പൊലീസ് നിഷേധിച്ചു. സ്‌കൂൾ കോമ്പൗണ്ടിൽ മദ്യപിച്ചതിനാലാണ് വിദ്യാർഥിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

boy sends pic of teacher sleeping in class gets beaten up by police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top