പിസി വാദിക്കുന്നത് പൾസർ സുനിക്ക് വേണ്ടി ?

bhagyalakshmi fb post against pc george

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചുകൊണ്ടുള്ള പി.സി ജോർജ് എം.എൽ.എയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് നടിയും ഡബ്ബിങ്ങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പെൺകുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകൾ കേൾക്കുമ്പോൾ എങ്ങനെ പ്രതികരിക്കാതെയിരിക്കും എന്ന ആമുഖത്തോടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാൻ സാധിച്ചു എന്നായിരുന്നു പിസി ജോർജ് ഇന്നലെ പറഞ്ഞത.് താങ്കളുടെ പെൺമക്കൾക്കാണിത് സംഭവിച്ചതെങ്കിൽ താങ്കളവരെ വീട്ടിൽ പൂട്ടിയിടുമോ? അവർ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കൾ പറയുമോ എന്നായിരുന്നു ഭാഗ്യസലക്ഷ്മിയുടെ മറു ചോദ്യം.

പൾസർ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി.അപ്പൊൾ പിസി ജോർജ് വാദിക്കുന്നത് പൾസർ സുനിക്ക് വേണ്ടിയാണോ എന്നും, അത് ജോർജ് വ്യക്തമാക്കണമെന്നും ഭാഗ്യലക്ഷ്മി തന്റെ പോസ്റ്റിലൂടെ പറയുന്നു.

നടിയും ഞങ്ങളുടെ മകളാണെന്നാണ് അന്ന് അമ്മ ഭാരവാഹികൾ പറഞ്ഞത്. തൻറെ മകളെ അപമാനിച്ച വ്യക്തിക്കെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോ എന്ന് ചോദിച്ചാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം :

bhagyalakshmi fb post against pc george

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top