ചങ്ക്‌സിന്റെ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

chunkz pirated copy in intrernet

തിയേറ്ററിൽ ഓടുന്ന ഒമർ ചിത്രം ചങ്ക്‌സിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.

വടക്കാഞ്ചേരി ന്യൂ രാഗം തിയേറ്ററിൽനിന്നാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ ടെലിഗ്രാമിലേക്ക് അപ്ലോഡ് ചെയ്തു. ടെലിഗ്രാമിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ കുടുങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top