500ന്റെ നോട്ട് വ്യത്യസ്ത ഡിസൈനിൽ; നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയെന്ന് കോൺഗ്രസ്

നോട്ട് നിരോധിച്ചതിന് ശേഷം റിസർവ്വ് ബാങ്ക് പുറത്തിറക്കിയത് രണ്ട് തരത്തിലുള്ള 500 രൂപ നോട്ടുകളെന്ന് ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഈ നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണ് ബിജെപിയുടെ നോട്ട് നിരോധനം.

റിസർവ്വ് ബാങ്ക് പുറത്തുവിട്ട 500 രൂപ നോട്ടുകൾ രണ്ട തരത്തിലാണ്. രണ്ട് വലിപ്പത്തിലും ഡിസൈനിലുമുള്ള ഈ നോട്ടുകൾ ഉയർത്തിയാണ് സിബൽ ഇക്കാര്യം സഭയെ അറിയിച്ചത്. നോട്ട് നിരോധനം എന്തുകൊണ്ടാണ് സർക്കാർ നടപ്പാക്കിയതെന്ന് വ്യക്തമായതെന്നും കപിൽ സബൽ പറഞ്ഞു.

500 ന്റെയും 2000ന്റെയും നോട്ടുകൾ രണ്ട് തരത്തിൽ ഡിസൈൻ ചെയ്ത സർക്കാർ ഒന്ന് പാർട്ടിയ്ക്കും മറ്റൊന്ന് സർക്കാരിനും എന്ന തരത്തിലാണ് കാണുന്നതെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

അതേസമയം നിരുത്തരവാദപരമായ വാദങ്ങളിലൂടെ കോൺഗ്രസ് അംഗങ്ങൾ സഭയിൽ ബഹളമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി മറുപടി നൽകി. ഇത്തരം പരാമർശങ്ങളിലൂടെ സീറോ അവർ ദുരുപയോഗം ചെയ്യുകയാണെന്നും ജയ്റ്റ്‌ലി ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top