Advertisement

കോഴിക്കോട് വാഹനാപകടം; ഒരു കുട്ടി കൂടി മരിച്ചു

August 8, 2017
Google News 0 minutes Read
kozhikode accident death toll rises

കോഴിക്കോട് താമരശ്ശേരിയിൽ ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടികൂടി മരിച്ചു. പരിക്കേറ്റു ചികിൽസയിലായിരുന്ന നാലു വയസ്സുള്ള മുഹമ്മദ് നിഹാലാണ് മരിച്ചത്. ഇതോടെ

മരിച്ചവരുടെ എണ്ണം എട്ടായി. അബ്ദുർറഹ്മാൻ, ഭാര്യ സുബൈദ, പേരക്കുട്ടികളായ മുഹമ്മദ് നിഷാൽ, ഫാത്തിമ ജസ, ഫാത്തിമ ഹന, ആയിശ നുഹ, ഡ്രൈവർ വടുവഞ്ചാൽ പി സി പ്രമോദ് എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.

കോഴിക്കോട് നിന്ന് കൽപ്പറ്റയ്ക്ക് പോവുകയായിരുന്ന ബസും വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ജീപ്പുമാണ് ശനിയാഴ്ച അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here