മാഡം കെട്ടുകഥയല്ല : പൾസർ സുനി

pulsor suni madam not made up story says pulsar suni

കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട മാഡം എന്ന വ്യക്തി കെട്ടുകഥയല്ലെന്ന് പ്രതി പൾസർ സുനി. സിനിമാരംഗത്ത് നിന്നുള്ള ആളാണ് മാഡമെന്നും സുനി കൂട്ടിച്ചേർത്തു.

കേസുമായി ഒരു മാഡത്തിന് പങ്കുണ്ടെന്ന് നേരത്തെ അഡ്വ.ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നിരവധി ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. പ്രതി ദിലീപിന്റെ ഭാര്യയും സിനിമാ നടിയുമായ കാവ്യയോ, കാവ്യയുടെ അമ്മയോ ആയിരിക്കാം മാഡം എന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരണങ്ങൾ ഉണ്ടായിരുന്നു.

നടിയെ അക്രമിച്ച കേസിന്റെ ആദ്യകാലങ്ങളിൽ തന്നെ സംഭവവുമായി ഒരു സ്ത്രീക്ക് ബന്ധമുള്ളതായി സൂചനകൾ ലഭിച്ചിരുന്നു. ഈ സ്ത്രീയായിരിക്കാം മാഡം എന്ന നിഗമനത്തിലായിരുന്നു ഇതുവരെ പോലീസും, ജനങ്ങളും.

എന്നാൽ മാഡം എന്നത് വെറും ഭാവനാ സൃഷ്ടി മാത്രമാണെന്നായിരുന്നു പോലീസിന്റെ ഭാഗം. അന്വേഷണത്തെ വഴി തെറ്റിക്കാനാണ് മാഡം എന്ന കഥാപാത്രത്തെ സുനി രൂപപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു.

മാഡം എന്നത് ഒരു അടഞ്ഞ അധ്യായമായിരിക്കെ സുനി നടത്തിയ ഈ വെളിപ്പെടുത്തൽ വീണ്ടും പോലീസിനെയും ജനങ്ങളെയും ഒരുപോലെ കുഴക്കിയിരിക്കുകയാണ്.

madam not made up story says pulsar suni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top