രാഹുലിന് നേരെ ആക്രമണം; ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം

Mallikarjun-Kharge-and-Rahul-Gandhi-in-Lok-Sabha

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഗുജറാത്തിൽ ആക്രമിച്ച സംഭവത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. സഭയുടെ നടുത്തളത്തിൽ ഇറങ്ങി കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയാണ് വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

കാശ്മീരിലെ ഭീകരർക്ക് സമാനമായ നടപടിയാണ് ഗുജറാത്തിൽ രാഹുൽഗാന്ധിയ്ക്ക് നേരെ ഉണ്ടായതെന്ന് ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയ്ക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കണ്ണീരൊപ്പാനാണ് രാഹുൽ ഗുജറാത്തിലേക്ക് പോയതെന്നും ഖാർകെ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top