Advertisement

പതാക ഉയര്‍ത്തുന്നതില്‍ നിന്ന് മോഹന്‍ ഭാഗവതിനെ വിലക്കിയ സംഭവം; കേന്ദ്രം വിശദീകരണം തേടി

August 29, 2017
Google News 1 minute Read
mohan bhagawath

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചു.

പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍  പതാക ഉയര്‍ത്തുന്നതിനെയാണ് കഴിഞ്ഞ ആഗസ്റ്റ് 15ന്  ജില്ലാ ഭരണകൂടം അന്ന് വിലക്കിയത്. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.

എയ്ഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും ജനപ്രതിനിധിക്കോ സ്‌കൂളിലെ അധ്യാപകനോ പതാക ഉയര്‍ത്താമെന്നുമായിരുന്നു അന്ന ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി നല്‍കിയ നിര്‍ദേശം. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് മോഹന്‍ ഭാഗവത് തന്നെ സ്ക്കൂളില്‍ പതാക ഉയര്‍ത്തിയിരുന്നു.

mohan bhagawath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here